Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി വിചാരണ കോടതി. കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു അതിജീവിത ഹരജി നൽകിയത്. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയത്.
ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയിരുന്നത്. നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.