കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരാക്കടയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോണ്‍സണ്‍ താന്നിക്കലിനെയും മാറ്റി
Update: 2025-01-14 07:29 GMT
കോഴിക്കോട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരാക്കടയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് തീരുമാനം. മുന്നണി ധാരണ പ്രകാരം മുസ്‍ലിം ലീഗിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നൽകാൻ ആവശ്യപ്പെട്ടിരുന്നു. രണ്ട് മെമ്പർമാർ മാത്രമുള്ള ലീഗിന് പരമാവധി പരിഗണന നൽകിയിട്ടുണ്ടെന്ന് പോളി കാരാക്കട പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോണ്‍സണ്‍ താന്നിക്കലിനെയും മാറ്റി.