ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനക്കേസ്; അഭിഭാഷകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു

ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും അഭിഭാഷകന്‍ ക്രൈം ബ്രാഞ്ചിന് കൈമാറി

Update: 2022-01-25 13:13 GMT
Advertising

ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനക്കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ അഡ്വക്കേറ്റ് സജിത്തിനെയാണ് ചോദ്യം ചെയ്തത്.

ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ് ആപ്പ് ചാറ്റുകളും അഭിഭാഷകന്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.

താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞതായും അഭിഭാഷകന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ബാലചന്ദ്രകുമാര്‍ അയച്ച വാട്ട്‌സ്ആപ് ചാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അഭിഭാഷകന്‍ സജിത്ത് കൈമാറി.

അതേസമയം ദിലീപിന്റേയും മറ്റു പ്രവര്‍ത്തകരുടേയും ചോദ്യംചെയ്യല്‍ തുടരുകയാണ്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.

ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിക്കും. അന്വേഷണത്തോട് ദിലീപ് പൂര്‍ണമായും സഹകരിക്കുന്നുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ ഇടവനക്കാടിനെയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണില്‍ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News