കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം മുന്നോട്ട്; ആശങ്ക മാറാതെ ജനങ്ങള്‍
പദ്ധതി മുന്നോട്ട് പോകുമെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പോര് വീണ്ടും രൂക്ഷമായി
കോട്ടയം: വിവാദമായ കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം പൂർത്തിയാക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും തുരുമ്പെടുത്ത് നശിക്കുന്ന ആകാശപാതയുടെ നിർമ്മാണം നല്ല രീതിയിൽ മുന്നോട്ട് പോകുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്. അതുകൊണ്ട് എത്രമാത്രം നല്ലരീതിയിൽ ഇത് പൂർത്തിയാക്കാനാകുമെന്ന് കാത്തിരുന്ന് കാണണം. അതേസമയം പദ്ധതി മുന്നോട്ട് പോകുമെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പോര് വീണ്ടും രൂക്ഷമായിട്ടുണ്ട്. പഴി കേൾക്കേണ്ടി വന്ന യുഡിഎഫ് അതേ നായത്തിൽ മറുപടി നല്കാൻ ഒരുങ്ങുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ എൽഡിഎഫ് സർക്കാർ വന്നതോടെ നിർമ്മാണം മുടങ്ങുകയായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടായതോടെയാണ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
കോട്ടയംആകാശ പാതയുടെ നിർമ്മാണം മുന്നോട്ട് പോകുമെന്ന് വ്യക്തമായെങ്കിലും ജനങ്ങളുടെ ആശങ്കമാറുന്നില്ല. തിരക്കുള്ള റോഡിൽ അശാസ്ത്രീയമായുള്ള നിർമ്മാണം പൂർത്തിയാക്കുബോൾ എന്താകും അതിന്റെ ഭാവി എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് വീണ്ടുമൊരു രാഷ്ട്രീയ പോരിനും കളമൊരുക്കും.