വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ കപ്പൽ ഇന്നെത്തും; നാളെ ട്രയല്‍ റണ്‍
പുറം കടലിൽ എത്തിയ മദർഷിപ്പ് സാൻ ഫെർണാണ്ടൊയെ രാവിലെ ബർത്തിലടുപ്പിക്കും
Update: 2024-07-11 00:59 GMT
വിഴിഞ്ഞം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ കപ്പലെത്തുന്നു. പുറം കടലിൽ എത്തിയ മദർഷിപ്പ് സാൻ ഫെർണാണ്ടൊയെ രാവിലെ ബർത്തിലടുപ്പിക്കും. വിഴിഞ്ഞത്തിറക്കാനുള്ള 2000 കണ്ടെയ്നറുൾപ്പെടെ 8000 ത്തോളം കണ്ടെയിനർ കപ്പലിലുണ്ട്. നാളെയാണ് ട്രയൽ റൺ തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കണ്ടെയ്നറുകൾ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഫീഡർ കപ്പലുകളെത്തും.
വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായാണ് അറിയപ്പെടുക. മദർഷിപ്പിലെത്തുന്ന കണ്ടെയിനറുകൾ ഇവിടെ ഇറക്കിയ ശേഷം ഷിപ്പുകളിൽ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബറിലോ ഒക്ടോബറിലോ അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കാനാണ് തീരുമാനം.