എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം വിവാദത്തിൽ പെടുന്നത് സി.പി.എം നേതൃത്വത്തിന് തലവേദനയാകുന്നു

വിദ്യാര്‍ത്ഥി നേതാക്കളുടെ മദ്യപാനവും കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട പ്രശ്നവും അവസാനിക്കും മുന്‍പാണ് വ്യാജരേഖ ചമച്ചുവെന്ന പരാതിയും

Update: 2023-06-08 07:39 GMT
Editor : rishad | By : Web Desk
എസ്.എഫ്.ഐ
Advertising

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം വിവാദത്തില്‍ പെടുന്നത് സി.പി.എം നേതൃത്വത്തിന് തലവേദനയാകുന്നു. വിദ്യാര്‍ത്ഥി നേതാക്കളുടെ മദ്യപാനവും കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട പ്രശ്നവും അവസാനിക്കും മുന്‍പാണ് വ്യാജരേഖ ചമച്ചുവെന്ന പരാതിയും ,എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ ജയിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്.

പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുന്നതരത്തിലുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കാനും സി.പി.എം ആലോചിക്കുന്നുണ്ട്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വേണ്ടിയാണ് തെറ്റ് തിരുത്തല്‍ രേഖ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ സ്വീകരിക്കുമ്പോഴാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരം വിവാദങ്ങളുണ്ടാകുന്നത്.

വിദ്യാര്‍ഥി നേതാക്കളുടെ മദ്യപാനത്തിലും കാട്ടാക്കട കോളജിലെ ആള്‍മാറാട്ടത്തിലും കര്‍ശന നടപടി സ്വീകരിച്ചിരിന്നു. അതിന്‍റെ വിവാദങ്ങള്‍ അവസാനിക്കും മുന്‍പാണ് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എസ്.എഫ്.ഐക്കെിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും തടര്ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിയില്‍ നടത്തി വരുന്ന തെറ്റ് തിരുത്തല്‍ എസ്.എഫ്.ഐയില്‍ ബാധകമല്ലേ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ പ്രതിരോധത്തിലാകുന്ന ഇടപെടലുകളാണ് എസ്.എഫ്.ഐയുടെ പ്രധാന നേതാക്കളില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ട് പാര്‍ട്ടിയുടെ കര്‍ശന ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News