വിവാദ കശ്മീർ പരാമർശത്തിൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല; ജലീലിനെതിരായ ഹരജി തളളി

രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിന് നിർദേശം നൽകണമെന്ന അഭിഭാഷകൻ ജി എസ് മണിയുടെ അപേക്ഷ കോടതി തള്ളി

Update: 2022-11-11 15:49 GMT
Advertising

ന്യൂഡല്‍ഹി: വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിന് എതിരായ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസിന് നിർദേശം നൽകണമെന്ന അഭിഭാഷകൻ ജി എസ് മണിയുടെ അപേക്ഷ കോടതി തള്ളി. ജി എസ് മണി നൽകിയ പരാതി കേരളത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ ഡൽഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു.

പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് കെ ടി ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകശ്മീര്‍ താഴ് വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍ എന്നും പറഞ്ഞിരിന്നു. ജലീലിന്‍റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News