കൈപ്പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ താമരശേരി രൂപത പിൻവലിച്ചു
രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലാണ് ഇക്കാര്യം അറിയിച്ചത്
താമരശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച ''സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ'' എന്ന കൈപ്പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പിൻവലിച്ചു. രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകത്തിലെ പരാമർശത്തിൽ ഇസ്‌ലാം മതവിശ്വാസികൾക്കുണ്ടായ വേദനയിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനും സാമൂഹിക തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കുന്നതിനും കൊടുവള്ളി എം.എൽ.എ ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത മത സൗഹാർദ്ദ സമിതി യോഗത്തിൽ തീരുമാനമെടുത്തു.
താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ഡോ. ഹുസൈൻ മടവൂർ, വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, നാസർ ഫൈസി കൂടത്തായി, ശിഹാബുദ്ദീൻ ഇബ്‌നു ഹംസ, വി.എം. ഉമ്മർ മാസ്റ്റർ, സി.ടി ടോം, അബ്ദുൽ കരീം ഫൈസി, മാർട്ടിൻ തോമസ്, എം.എ യൂസഫ് ഹാജി, സദറുദ്ദീൻ പുല്ലാളൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
താമരശേരിയിൽ ചേർന്ന സംയുക്ത മത സൗഹാർദ്ദ സമിതി യോഗം