സിപിഎം നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെന്റിനായി പൂജ നടത്തി പന്തൽ കാൽനാട്ടി: വിവാദം

സിപിഎം രക്തസാക്ഷി കെ ആർ തോമസിന്റെ സ്മരണാർത്ഥം തൃശൂരിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിലാണ് സംഭവം

Update: 2023-12-08 13:53 GMT
Editor : banuisahak | By : Web Desk
Advertising

തൃശൂർ: സിപിഎം രക്തസാക്ഷി കെ ആർ തോമസിന്റെ സ്മരണാർത്ഥം തൃശൂരിൽ നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെന്റിനായി പൂജ നടത്തി പന്തൽ കാൽനാട്ടിയത് വിവാദത്തിൽ. പന്തൽ നിർമാണം കരാർ നൽകിയ കമ്പനിയാണ് പൂജ നടത്തിയത്. പൂജ നടത്തിയത് അറിയില്ലെന്നും നിർമാണം കരാർ നൽകിയതാണെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

സി.പി.എമ്മിന്റെ മേൽനോട്ടത്തിൽ വലിയാലുക്കലിൽ സംഘടിപ്പിക്കാറുള്ള കെ.ആർ തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ സ്റ്റേഡിയം നിർമാണമാണ് പൂജ നടത്തി കാൽ നാട്ടിയത്. സി.പി.എം തൃശൂർ ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള കെ.ആർ തോമസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബാണ് ടൂർണമെന്റിന്റെ സംഘാടകർ.

വർഗ- ബഹുജന സംഘടനകൾക്കാണ് നടത്തിപ്പിന്റെ ചുമതല നൽകാറുള്ളത്. വ്യാപാരി വ്യവസായി സമിതിക്കാണ് ഇത്തവണത്തെ ചുമതല. കോൺഗ്രസ് വിട്ടു വന്ന വിജയ്ഹരിയാണ് വ്യാപാരി വ്യവസായി സമിതിയുടെ ജില്ല പ്രസിഡന്റ്.

ബുധനാഴ്ച രാവിലെ നടന്ന നിർമാണ പ്രവർത്തനങ്ങൾക്കാണ് പൂജാരിയെത്തി ഭൂമി പൂജ നടത്തി കാൽ നാട്ടിയത്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല നിർമാണ കമ്പനി പൂജ നടത്തിയതെന്നാണ് പാർട്ടി വിശദീകരണം. ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രധാന ടീമുകൾ അടക്കം പങ്കെടുക്കാറുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News