കോഴിവിലയെ ചൊല്ലി തര്‍ക്കം; കുട്ടനാട് ഇതര സംസ്ഥാന തൊഴിലാളിക്കു മര്‍ദനം

കോഴിക്കടയിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനെയാണ് ആക്രമിച്ചത്

Update: 2021-11-18 07:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

കുട്ടനാട് രാമങ്കരിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനമേറ്റു. കോഴിക്കടയിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനെയാണ് ആക്രമിച്ചത്. കോഴി വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെയായിരുന്നു മർദനം.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ-ചങ്ങനാശേരി റോഡ് നിർമാണം, ഉപകരാർ എടുത്ത കമ്പനിയിലെ 2 ജീവനക്കാർ രാമങ്കരിയിലെ കോഴിക്കടയിൽ എത്തി. കോഴി വിലയെ ചൊല്ലി കടയിലെ ജീവനക്കാരനായ മൈക്കിളുമായി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവർ മൈക്കിളിനെ മർദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരുവല്ല സ്വദേശികളായ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസെടുത്തുവെന്ന് രാമങ്കരി പൊലീസ് അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News