ജീവനൊടുക്കി പൊലീസുകാർ, മാനസിക സമ്മർദം കൂടുന്നു; കൗൺസിലിംഗ് ഫലംകാണുന്നില്ല
അഞ്ച് പൊലീസുകാരാണ് ഈ മാസം മാത്രം ജീവൻ അവസാനിപ്പിച്ചത്
സംസ്ഥാനത്ത് പൊലീസുകാർക്കിടയിലെ ആത്മഹത്യ കൂടുന്നു. അഞ്ച് പൊലീസുകാരാണ് ഈ മാസം മാത്രം ജീവൻ അവസാനിപ്പിച്ചത്. ആത്മഹത്യ പ്രവണത കുറയ്ക്കാൻ കൗൺസിലിംഗ് നൽകണമെന്ന തീരുമാനവും ഫലം കാണുന്നില്ല.
ജോലിയിലെയും കുടുംബപരമായുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് നൽകുന്നുണ്ടെങ്കിലും അതൊന്നും അതൊന്നും ഉപകരിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജോലിഭാരവും വ്യവസ്ഥിതിയിലെ പ്രശ്‌നങ്ങളും പൊലീസുകാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പൊലീസുകാര്‍ വലിയ രീതിയില്‍ മാനസിക, ശാരീരിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നു എന്നാണ് സേനക്കുള്ളിലുള്ളവര്‍ തന്നെ പറയുന്നു.
1988ലെ തസ്തിക വിന്യാസം അനുസരിച്ചാണ് ഇപ്പോഴും കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. 474 സ്‌റ്റേഷനുകള്‍ക്ക് 24000 പൊലീസുകാരാണ് സേനയില്‍ ഉള്ളത്. ഇത് അമിത ജോലി ഭാരത്തിനും മാനസിക സമ്മര്‍ദത്തിനും കാരണമാക്കുന്നു എന്നാണ് പൊലീസുകാരുടെ അഭിപ്രായം. ഒപ്പം മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനവും. പൊലീസുകാരുടെ ജീവിത രീതിയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഭക്ഷണ ക്രമീകരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഡിജിപി അഭിപ്രായപ്പെട്ടിരുന്നു. മദ്യപാന ശീലവും പലര്‍ക്കും കുടവയര്‍ ഉള്‍പ്പെടെ ഉള്ളത് സൃഷ്ടിക്കുന്നു. പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യയും പെരുകുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 16 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്ക്. മാനസിക സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ഇത് വിജയകരമല്ല എന്നാണ് ആക്ഷേപം.