ലാപ്‌ടോപ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്ന് കോടതി; ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി

നടിയെ അക്രമിച്ചകേസ് പരാജയപ്പെടുമെന്നായപ്പോളാണ് തനിക്കെതിരെ അടുത്ത കേസ് കെട്ടിച്ചമച്ചെതെന്ന് ദിലീപ്

Update: 2022-02-03 13:41 GMT
Editor : afsal137 | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ ലാപ്‌ടോപ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്നും കോടതി ചോദിച്ചു. ദിലീപിൻറെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഈ ലാപ്‌ടോപ്പ് എവിടെ പോയെന്ന് ദിലീപ് കോടതിയിൽ ചോദിച്ചു.

ദിലീപിനെതിരെ തെളിവായി എന്താണുള്ളതെന്നും കോടതി ആരാഞ്ഞു. ബാലചന്ദ്ര കുമാറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ട്. സിനിമ ഒഴിവാക്കിയതിന്റെ ശത്രുതയാണ് ബാലചന്ദ്ര കുമാറിന് തന്നോടുള്ളത്, ദിലീപ് വ്യക്തമാക്കി. എന്നാൽ ഒരാളെ കൊല്ലുമ്പോൾ തെളിവില്ലാതെ എങ്ങനെ കൊല്ലണമെന്ന ദിലീപിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കിയതാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. അന്വേഷണ ഉദ്യാഗസ്ഥനെ ട്രക്ക് ഇടിച്ചു കൊല്ലുമെന്നാണ് ദിലീപ് പറഞ്ഞത്, തനിക്കെതിരായ ദിലീപിന്റെ ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കോടതി കേസ് പരിഗണിക്കൽ മാറ്റിയതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്നാണ് ദിലീപ് കോടതിയിൽ ചോദിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയായിരുന്നു ചോദ്യം. ഇവർ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇത് ശാപ വാക്കുകളാണെന്നും അതെങ്ങനെ വധഗൂഢാലോചനയായി കണക്കാക്കുമെന്നും ദിലീപ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തനിക്കെതിരായ മൊഴികൾ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും എഫ്.ഐ.ആർ ദുർബലമാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. അതേസമയം തനിക്കെതിരായ ശബ്ദരേഖയുടെ ആധികാരികത ദിലീപ് ചോദ്യം ചെയ്തുവെന്ന് മാത്രമല്ല,സംഭാഷണം എഡിറ്റ് ചെയ്തതാണെന്ന സംശംയവും ദിലീപ് പ്രകടിപ്പിച്ചു.കേസിൽ ആറാമാത്തെ പ്രതിയാരെന്ന് വെളിപ്പെടുത്താത്തത് ദുരൂഹമാണ്, അയാളെ മാപ്പു സാക്ഷിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്, കേസിൽ വിഐപിയുടെ സാന്നിധ്യം ഉണ്ടെന്ന് പറയുന്നതും കെട്ടുകഥയാണ്. നടിയെ അക്രമിച്ചകേസ് പരാജയപ്പെടുമെന്നായപ്പോളാണ് അടുത്ത കേസ് കെട്ടിച്ചമച്ചെതെന്നും ദിലീപ് ആരോപിച്ചു. തനിക്കെതിരെ എ.ഡി.ജി.പി സന്ധ്യയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും ദിലീപ് കൂട്ടിച്ചേർത്തു.

ഗൂഢാലോചന കേസ് എന്തുകൊണ്ടാണ് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നതെന്നും ദിലീപ് ചോദിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻറെ മൊബൈൽ പരിശോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News