സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം ചേർന്നേക്കും

കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2023-12-19 02:13 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നേക്കും. ഓൺലൈനായാകും യോഗം. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടർമാരും പങ്കെടുക്കുമെന്നാണ് സൂചന.

കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേരുന്നത്. കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിയും എലിപ്പനിയും വൈറൽ പനിയും ആളുകളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതിനിടെ, കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ അവലോകന യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികൾ, ചികിത്സ തുടങ്ങിയവ വിലയിരുത്തും.

Summary: A meeting may be held today under the chairmanship of the Health Minister Veena George to assess the Covid situation in Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News