കോവിഡ് പ്രതിരോധം പാളിയിട്ടില്ല; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുറവെന്ന് ആരോഗ്യമന്ത്രി
കോവിഡ് വാക്സിനേഷൻ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിൽ കോവിഡ് പ്രതിരോധം പാളിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുറവാണ്. നിലവിൽ രോഗത്തിന്റെ തീവ്രത കുറവാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് കേരളം ഏറ്റെടുത്തത്. അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് വാക്സിനേഷൻ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം, ആറ്റിങ്ങലിലെ മത്സ്യതൊഴിലാളിക്ക് നേരെയുള്ള ആക്രമണത്തിൽ ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നിൽകിയില്ലെന്നാരോപിച്ച് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യത്തിന് ഉത്തരം നൽകാത്ത മന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍, അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ വിൽപനയാകാമെന്ന് ആരോഗ്യ മന്ത്രി പിന്നീട് മറുപടി നല്‍കി.
കോവിഡിനെ നിയന്ത്രിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് നിയന്ത്രണം. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തിന് സർക്കാർ പ്രത്യേക പരിരക്ഷ നൽകുകയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു.