'എഡിജിപി അജിത് കുമാറിനെ മാറ്റിയേ തീരൂ'; നിലപാട് കടുപ്പിച്ച് സിപിഐ
കൈയും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു
കോട്ടയം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ നിലപാട് കടുപ്പിച്ച് സിപിഐ. അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പി.വി അൻവറിനെതിരെ നടക്കുന്ന സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യങ്ങളെ അദ്ദേഹം വിമർശിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ തള്ളിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണ്. താൻ പറയുന്നത് സ്വന്തം അഭിപ്രായമല്ല സിപിഐയുടെ നിലപാടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പി.വി അൻവറിനെതിരെ നടക്കുന്ന സിപിഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങലിലും അദ്ദേഹം പ്രതികരിച്ചു. കൈയും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Summary: CPI insists on the demand that ADGP MR Ajit Kumar should be removed