ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്നതിൽ ഉറച്ച് സിപിഐ; എല്ലാവർക്കും ദർശനം നടത്താൻ അവസരം വേണമെന്ന് ബിനോയ് വിശ്വം

ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം ലേഖനമെഴുതിയിരുന്നു

Update: 2024-10-14 05:45 GMT
Advertising

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്നതിൽ ഉറച്ച് സിപിഐ. വെർച്വൽ ക്യു ഏർപ്പാടാക്കുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും എന്നാൽ ഇത് അറിയാതെയെത്തുന്ന ആളുകൾക്കും ദർശനം നടത്താൻ അവസരം വേണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ബിജെപി കാത്തിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ദേവസ്വം മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം ലേഖനമെഴുതിയിരുന്നു. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനയു​ഗത്തിലെ ലേഖനത്തിലുള്ളത്. ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പും നൽകിയിരുന്നു.

മദ്രസകൾക്കെതിരായ നീക്കം ആപത്താണെന്നും ബാലാവകാശ കമ്മിഷന്റെ നിർദേശം പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസകൾക്കെതിരായ ഉത്തരവ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News