'രാമായണം പൊതുസ്വത്ത്': രാമായണ പ്രഭാഷണ പരമ്പരയുമായി സി.പി.ഐ

രാമായണം സംഘപരിവാർ ശക്തികൾക്ക് തീറെഴുതുകയല്ല വേണ്ടതെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് മാസ്റ്റർ

Update: 2021-07-30 02:31 GMT
Editor : ijas
Advertising

രാമായണ പ്രഭാഷണ പരമ്പരയുമായി സി.പി.ഐ. മലപ്പുറം ജില്ലാ കമ്മറ്റിയാണ് ഓൺലൈൻ രാമായണ പ്രഭാഷണം സംഘടിപ്പിക്കുന്നത്. രാമായണം സംഘപരിവാർ ശക്തികൾക്ക് തീറെഴുതുകയല്ല വേണ്ടതെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് മാസ്റ്റർ പറഞ്ഞു. ഒരാഴ്ച നീളുന്നതാണ് സി.പി.ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ രാമായണ പ്രഭാഷണ പരമ്പര. രാമായണത്തിന്‍റെ രാഷ്ട്രീയവും, ഇന്ത്യൻ പൈതൃകവുമെല്ലാം ചേർത്താണ് പ്രഭാഷണ പരമ്പര.

രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിന് കുറിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്റർ പറയുന്നതിങ്ങനെ:

''രാമായണം ഇപ്പോള്‍ ചില ശക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. രാമായണം യഥാര്‍ത്ഥത്തില്‍ പൊതുസ്വത്താണ്. ആ പൊതുസ്വത്തിനെ ആരുടെയെങ്കിലും മുമ്പില്‍, അല്ലെങ്കില്‍ ആരുടെയെങ്കിലും മാത്രമാക്കി ചുരുക്കുന്നതിനുള്ള ശ്രമത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.''

Full View

കഴിഞ്ഞ ഞായറാഴ്ചയാണ് രാമായണ പ്രഭാഷണ പരമ്പരക്ക് സി.പി.ഐ തുടക്കം കുറിച്ചത്. ശനിയാഴ്ച വരെ വൈകിട്ട് ഏഴ് മണിക്ക് സിപിഐ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഭാഷണ പരമ്പര സംപ്രേഷണം ചെയ്യുന്നത്. ആലങ്കോട് ലീലാകൃഷ്ണൻ, എം.എം സജീന്ദ്രൻ, എ.പി അഹമ്മദ്, അഡ്വ. എം കേശവൻ നായർ, മുല്ലക്കര രത്നാകരൻ, കെ.പി രാമനുണ്ണി, അജിത് കൊളാടി തുടങ്ങിയവർ ആണ് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുന്നവർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News