ഞങ്ങൾ പറഞ്ഞത് ജനങ്ങൾ സ്വീകരിച്ചതിന്റെ ഫലമാണ് പാലക്കാട് കണ്ടതെന്ന് വെൽഫെയർ പാർട്ടി
വാളയാറിനപ്പുറം വെൽഫെയർ പാർട്ടിയുള്ള സഖ്യത്തിലാണ് സിപിഎമ്മും ഉള്ളതെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് അബൂ ഫൈസൽ പറഞ്ഞു.
Update: 2024-11-28 08:45 GMT
പാലക്കാട്: തങ്ങൾ പറഞ്ഞത് ജനങ്ങൾ സ്വീകരിച്ചതിന്റെ ഫലമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് പി.എസ് അബൂ ഫൈസൽ. സിപിഎം വെൽഫെയർ പാർട്ടിയെ കുറ്റം പറയുന്നു. എന്നാൽ വാളയാറിനപ്പുറം വെൽഫെയർ പാർട്ടിയും സിപിഎമ്മും ഒരേ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
2015 വരെ തങ്ങളും സിപിഎമ്മും ഒന്നിച്ചായിരുന്നു, എന്നാൽ ഇപ്പോൾ തൊട്ടുകൂടാത്തവരായി മാറ്റുകയാണ്. രാഹുലിന്റെ വിജയത്തിൽ തങ്ങളുടെ പങ്ക് നിർണായകമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഇടതിനും വലതിനും തങ്ങൾ വോട്ട് ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർഥിച്ചാണ് വെൽഫെയർ പാർട്ടി ഓഫീസിലെത്തിയത്. നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും അബൂ ഫൈസൽ പറഞ്ഞു.