കോണ്‍ഗ്രസുമായി അടവുനയം തുടരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി; എതിർപ്പുമായി കേരള ഘടകം

കോൺഗ്രസിന്‍റേത് വർഗീയതക്കും അവസര വാദത്തിനും കീഴടങ്ങിയ സമീപനമാണെന്ന് കേരള ഘടകം

Update: 2021-10-23 10:55 GMT
Advertising

ബിജെപിക്കെതിരെ പോരാടാൻ മതേതര കക്ഷികളെ ഒന്നിച്ച് നിർത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കോൺഗ്രസുമായുള്ള അടവുനയം തുടരണമെന്നാണ് പൊതു അഭിപ്രായം. എന്നാൽ സഖ്യം കോൺഗ്രസിനെ മാത്രം ആശ്രയിച്ചാകരുതെന്നും പ്രാദേശിക മതേതര കക്ഷികളുമായി സഖ്യം വേണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസുമായുള്ള സഖ്യത്തിൽ കേരള ഘടകം എതിർപ്പറിയിച്ചു.

കോൺഗ്രസിന്‍റേത് വർഗീയതക്കും അവസര വാദത്തിനും കീഴടങ്ങിയ സമീപനമാണെന്ന് കേരള ഘടകം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേരള ഘടകം നിലപാട് അറിയിച്ചത്.

പിബിയുടെ നിലപാടിങ്ങനെ..

ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുകയാണ്. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ കൂട്ടായ്മയെ സിപിഎം അനുകൂലിക്കുന്നില്ലെന്നാണ് കഴിഞ്ഞ പിബിയിലുണ്ടായ പൊതുഅഭിപ്രായം. ഏക ഭരണ വർഗ പാർട്ടിയായി മാറിയ ബിജെപിയെ ചിതറിനിന്നു നേരിടുന്നത് ബിജെപിയെ സഹായിക്കും എന്ന കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ടു തന്നെ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെങ്കിലും കേരളമൊഴികെയുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നീക്കുപോക്കോ സഹകരണമോ ആകാം. കർഷക പ്രക്ഷോഭം, തൊഴിലാളി സമരം എന്നിവയിലൂടെ പ്രതിപക്ഷ ഐക്യം തകരാതെ നോക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയുമാണ് സിപിഎം ലക്ഷ്യം.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള പാർട്ടി കോൺഗ്രസാണ് ഏപ്രിലിൽ ചേരുന്നത്. വർഗീയതയോട് പൊരുതുന്നതിൽ കോൺഗ്രസ് പലപ്പോഴും വിട്ടുവീഴ്ച കാണിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി മുന്നോട്ടു പോകണമെന്നാണ് സിപിഎം സമീപനം. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News