പി.പി ദിവ്യയെ തരംതാഴ്ത്തി; പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി

തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ദിവ്യയെ മാറ്റിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു

Update: 2024-11-08 09:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: പി.പി ദിവ്യയെ തരംതാഴ്ത്തിയുള്ള നടപടി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സ്ഥിരീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന്  മാറ്റിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. പാർട്ടി നടപടി ദിവ്യയെ സിപിഎം നേതാക്കൾ അറിയിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ എന്നിവർ വനിത ജയിലിൽ എത്തിയാണ് പാർട്ടി നടപടി അറിയിച്ചത്.

അതേസമയം എഡിഎമ്മിന്‍റെ ആത്മഹത്യാക്കേസില്‍ ദിവ്യക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിൽ ദിവ്യ ഇന്ന് പുറത്തിറങ്ങും.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിധിപകർപ്പ് ലഭിച്ചാൽ ഉടൻ 11 ദിവസത്തെ ജയിൽവാസത്തിനു ശേഷം ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പുറത്തിറങ്ങും. വിധിയിൽ സന്തോഷമെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News