മഞ്ഞളാംകുഴി അലിയിൽ നിന്ന് 18 കോടി തട്ടിയെടുത്തു ; ആന്‍റോ അഗസ്റ്റിനെതിരെ ശോഭാ സുരേന്ദ്രന്‍

മാംഗോ ഫോൺ ഇടപാടിൽ ആന്‍റോ വൻ തട്ടിപ്പ് നടത്തി

Update: 2024-11-08 09:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: റിപ്പോർട്ടർ ടിവി.എംഡി ആന്‍റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുൻ മന്ത്രി മഞ്ഞളാംകുഴി അലിയിൽ നിന്ന് ആന്‍റോ 18 കോടി തട്ടിയെടുത്തു. മാംഗോ ഫോൺ ഇടപാടിൽ ആന്‍റോ വൻ തട്ടിപ്പ് നടത്തി. ആന്‍റോക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നും ഗോകുലം ഗോപാലന്‍റെ ഹോട്ടലിൽ ആന്‍റോയുടെ ഭാര്യക്ക് എങ്ങനെ ഷെയർ വന്നുവെന്നും ശോഭ ചോദിച്ചു.

തന്നെ മാത്രമല്ല, പ്രസ്ഥാനത്തെ കൂടി തകര്‍ക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലക്ഷ്യം. ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. വിവാദ അക്കൗണ്ടുകൾ ചാനൽ ക്ലോസ് ചെയ്യാൻ കാരണം എന്താണ്? എത്ര അക്കൗണ്ടുകൾ ചാനൽ ക്ലോസ് ചെയ്തു? ഇക്കാര്യത്തിൽ നടക്കുന്ന ആഭ്യന്തരമന്ത്രാലയ അന്വേഷണം ഏതുവരെ എത്തി? ഒരേ അഡ്രസ്സിൽ രണ്ട് കമ്പനികൾ പ്രവർത്തിക്കുന്നു. ഇതിനെതിരെ താൻ പരാതി നൽകിയിട്ടുണ്ട്. ജിഎസ്ടി വെട്ടിപ്പിനായി ഷെൽ കമ്പനി രൂപീകരിച്ച പ്രവർത്തിക്കുന്നത് ചൂണ്ടിക്കാണ്ടി സംസ്ഥാന ടാക്സ് ഡെപ്യൂട്ടി കമ്മീഷണർക്കും രജിസ്ട്രാർ ഓഫ് കമ്പനീസിനും പരാതി നൽകിയിട്ടുണ്ടെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാഴ നനയുമ്പോൾ ചീര നനയുന്ന പോലെയാണ് ശോഭാ സുരേന്ദ്രൻ എന്നാണ് സുജയ പറഞ്ഞത്. യഥാർഥ വാഴ ആന്‍റോയാണ്. അതിന് കീഴിൽ ഇരിക്കുന്ന നിങ്ങൾ നാലുപേരുമാണ് ചീര ( സ്മൃതി , സുജയ , അരുൺ , ഉണ്ണി ബാലകൃഷ്ണൻ ). താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്‍റോ ഉണ്ടായിരുന്ന ഫോട്ടോയും ശോഭ പുറത്തുവിട്ടു.

ആന്‍റോ അന്ന് പി.സി തോമസിന്‍റെ പാർട്ടിയുടെ നേതാവായിരുന്നു. ദീന ദയാൽ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിക്കൊപ്പമാണ് ആന്‍റോയുടെ വീട്ടിൽ പോയത്. മൂന്നുനാലു വീടുകളിൽ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പി.സി തോമസിന്‍റെ പാർട്ടിയിലൂടെ ബിജെപിയിലേക്ക് ആന്‍റോ കയറിക്കൂടി. ആന്‍റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫർക്ക് നേരെ ഉണ്ടായാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസിൽ ആൻ്റോ അഗസ്റ്റിൻ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാർ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിർമിച്ചവർ ജയിലിലാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News