കെടുമണ് സിപിഎം - സിപിഐ സംഘർഷം; മൂന്ന് സിപിഐ പ്രവർത്തകരുടെ വീട് അടിച്ച് തകർത്തു

സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി സിപിഐ ആരോപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം

Update: 2022-01-17 07:27 GMT
Advertising

പത്തനംതിട്ട  കൊടുമൺ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് സിപിഐ പ്രവര്‍ത്തകരുടെ വീട് അടിച്ച് തകര്‍ത്തു. 

എവൈഎഫ്‌ഐ നേതാവ് ജിതിന് , സിപിഐ പ്രവര്‍ത്തകരായ സഹദേവന്‍ , ഹരികുമാര്‍ തുടങ്ങിയവരുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ആക്രണത്തിന് പിന്നില് സിപിഎം - ഡിവൈഎഫ്.ഐ സംഘമാണെന്ന് സിപിഐ ആരോപിച്ചു.

 ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്ഷമുണ്ടായിരുന്നു. ഞായറാഴ്ച 3.30നായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് നടന്ന അങ്ങാടിക്കല്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്, ചിലര്‍ കല്ലുകളും സോഡാ കുപ്പികളും എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ ഒമ്പത്‌പേര്‍ക്ക് പരിക്കേറ്റു.    പൊലീസിനും പരിക്കേറ്റിട്ടുണ്ട്.

സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി സിപിഐ ആരോപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.




Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News