പാർട്ടി-സർക്കാര്‍ പ്രവർത്തനങ്ങളിൽ മാറ്റംവരുത്താന്‍ സി.പി.എം; തെറ്റുതിരുത്തൽ രേഖയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ

മുഖ്യമന്ത്രിയുടെ ശൈലിയുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങൾ സംസ്ഥാന-ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു

Update: 2024-07-20 01:06 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ മാറ്റംവരുത്താനുള്ള തെറ്റുതിരുത്തൽ രേഖയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. അടുത്ത രണ്ടു വർഷത്തേക്കുള്ള സർക്കാരിന്‍റെ ഭാവിപദ്ധതികൾ രേഖയിലുണ്ട്.

സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്തി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകാനാണ് പാർട്ടി തീരുമാനം. തുടർഭരണം അണികൾക്കിടയിൽ അലസതയും അഹങ്കാരവും ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. ഇത് മറികടക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകും. കരട് തിരുത്തൽരേഖ നാളെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തിരുത്തൽരേഖ തയാറാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നലെ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോള്‍ 21, 22 തിയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റംവരുത്തി തിരുത്തലിന് തുടക്കമിടാനാണ് സി.പി.എം തീരുമാനം.

മുഖ്യമന്ത്രിയുടെ ശൈലിയുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങൾ സംസ്ഥാന-ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ ശൈലീമാറ്റമൊന്നും സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരില്ലെന്നാണു വിവരം.

Summary: CPM Kerala state secretariat agrees on rectification document to change party's and government's activities

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News