സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സിപിഎം; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ യോഗം വിളിക്കും

സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതിക്ഷിച്ച നിലവാരത്തിലേക്ക് ഭരണം നീങ്ങിയില്ലെന്ന വിമർശനം കണക്കിലെടുത്താണ് തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Update: 2022-08-13 05:49 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനകമ്മിറ്റിയിലെ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടികളിലേക്ക് നീങ്ങാൻ സിപിഎം തീരുമാനം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും.

സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതിക്ഷിച്ച നിലവാരത്തിലേക്ക് ഭരണം നീങ്ങിയില്ലെന്ന വിമർശനം കണക്കിലെടുത്താണ് തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായിട്ടാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രി ഓഫീസുകൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കും.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടേയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടേയും യോഗം വിളിച്ച് നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന രീതി ഉണ്ടെങ്കിലും അത് മാത്രം പോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ സ്റ്റാഫുകളുടേയും യോഗം വിളിക്കുന്നത്. മന്ത്രി ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് സ്വീകരിക്കേണ്ട സമീപനം, ഫയൽ നീക്കം വേഗത്തിലാക്കൽ തുടങ്ങിയ നിർദേശങ്ങൾ പേഴ്‌സണൽ സ്റ്റാഫുകൾക്ക് നൽകും. ഓഫീസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ വേണമെന്ന് ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയവേ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News