പ്രാദേശിക വിഭാഗീയത വിട്ടൊഴിയാതെ സിപിഎം; തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തിനിടെ ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി

മധു വീണ്ടും ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം

Update: 2024-12-01 11:05 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിഭാഗിയത പ്രശ്നം നേരിട്ട് സിപിഎം. അവസാനമായി തിരുവനന്തപുരത്തും സിപിഎമ്മിൽ വിഭാഗീയത. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇറങ്ങിപ്പോക്കിന് പിന്നലെ മധു പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News