നവകേരള സദസ്സ് വിചാരിച്ചതിനേക്കാൾ വലിയ വിജയമെന്ന് സി.പി.എം വിലയിരുത്തൽ

വീണക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം അവഗണിക്കാനാണ് സി.പി.എം തീരുമാനം

Update: 2024-01-13 14:50 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സ് മുന്നണി വിചാരിച്ചതിനേക്കാൾ വലിയ വിജയമായിരുന്നുവെന്ന് സി.പി.എം വിലയിരുത്തൽ.  നവകേരള സദസ്സിനെ സംബന്ധിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി സമഗ്രമായി അവലോകനം ചെയ്തു. ജില്ലകളിൽനിന്നുള്ള വിശദമായ റിപ്പോർട്ടും അവതരിപ്പിച്ചു. പരിപാടിയിൽ ലഭിച്ച പരാതികളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ നിർദേശം നൽകി.

കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനാണ് സി.പി.എം തീരുമാനം. സി.പി.ഐയോട് കൂടി ആലോചിച്ചാകും തീയതി തീരുമാനിക്കുക.

കേന്ദ്ര സർക്കാറിന്റെ അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ജനുവരി 15ന് രാവിലെ 10ന് ചർച്ച നടത്തുന്നുണ്ട്.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ വീണക്കെതിരെ കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണം അവഗണിക്കാനാണ് സി.പി.എം തീരുമാനം. നേരത്തെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല. വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വം നിലപാട് വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News