കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന സിപിഎം നിലപാട് അന്ധമായ കോൺഗ്രസ് വിരോധം: ഇ.ടി മുഹമ്മദ് ബഷീർ

സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി

Update: 2022-01-09 11:33 GMT
Editor : afsal137 | By : Web Desk
Advertising

കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന സിപിഎം ന്‌ലപാട് അന്ധമായ കോൺഗ്രസ് വിരോധത്താലാണെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീർ. സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

യോജിച്ച രാഷ്ട്രീയ ധരണി ഉണ്ടാക്കുന്നതിന് പകരം നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയാണ് സിപിഎം. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ  അതേ നിലപാട് ആവർത്തിക്കുകയാണ് സിപിഎം. ബിജെപിയെ അധികാരത്തിൽ എത്തിച്ചതിനു കാരണം അന്ധമായ കോൺഗ്രസ് വിരോധമാണ്. കോൺഗ്രസ്സിനെ മുന്നിൽ നിർത്തി എല്ലാ പാർട്ടികളും കൂടി ചേർന്ന് കൊണ്ട് ബി ജെ പി ക്കെതിരായി വരുന്നതിന് പകരം പ്രതിപക്ഷത്തിന്റെ യോജിപ്പിനെ തന്നെ ശിഥിലമാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. അതേസമയം അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അബ്ദു സമദ് പൂക്കോട്ടൂർ കമ്മ്യൂണിസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചു എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും കമ്മ്യൂണിസ്റ്റ് അനുകൂലമാകാറില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിശദീകരിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News