നാളെ ഹാജരാകണം; നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്

നാളെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Update: 2022-11-15 07:03 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് കേസിലാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഷോണിന്റെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് മൊബൈലും ടാബും മെമ്മറി കാർഡുകളും പിടിച്ചെടുത്തിരുന്നു.

ഷോൺ ജോർജ് ദിലീപിന്റെ സഹോദരൻ അനൂപിന് അയച്ച ചില സന്ദേശങ്ങളാണ് കേസിന് ആധാരം. അതിജീവിതയെ പിന്തുണച്ചവരെ അധിക്ഷേപിക്കുന്നതിന് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അതിലെ ചില സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന മട്ടിൽ ഗ്രൂപ്പിലുണ്ടാക്കിയ ചില സന്ദേശങ്ങൾ വ്യാജമായി നിർമിച്ചതാണ് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇവ സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിച്ചതാണെന്നാണ് ഷോണിന്റെ മൊഴി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News