'പരസ്യപ്രസ്‌താവന, തരൂർ പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്നു'; കെപിസിസി യോഗത്തിൽ വിമർശനം

ഗ്രൂപ്പ് നേതാക്കൾ പുനഃസംഘടനക്ക് തടസം സൃഷ്ടിക്കുകയാണെന്ന് പി.ജെ കുര്യനും അഭിപ്രായപ്പെട്ടു

Update: 2023-04-04 10:07 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: എംപിമാരുടെ പരസ്യപ്രസ്‌താവനകൾക്കെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മുതിർന്ന നേതാക്കൾ തന്നെ അച്ചടക്കലംഘനം നടത്തുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ശശി തരൂർ നിരന്തരം പാർട്ടിയെ വെട്ടിലാക്കുകയാണെന്നായിരുന്നു ജോൺസൺ എബ്രഹാമിന്റെ വിമർശനം. ഗ്രൂപ്പ് നേതാക്കൾ പുനഃസംഘടനക്ക് തടസം സൃഷ്ടിക്കുകയാണെന്ന് പി.ജെ കുര്യനും അഭിപ്രായപ്പെട്ടു. തരൂരിന് സംഘടനാ അച്ചടക്കം അറിയില്ലെന്നും പിജെ കുര്യൻ ചൂണ്ടിക്കാട്ടി. 

വിവാദങ്ങൾക്കിടെയാണ് കെ.പി.സി.സിയുടെ സമ്പൂർണ ഭാരവാഹി യോഗം ഇന്ന് ചേർന്നത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ കെ. മുരളീധരനെയും ശശി തരൂരിനെയും തഴഞ്ഞെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയായിരുന്നു യോഗം. എം.പിമാർ പരസ്യപ്രസ്താവന തുടരുന്നതിൽ സംസ്ഥാന-ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഈ അതൃപ്തി യോഗത്തിൽ പരസ്യമാക്കിയിരിക്കുകയാണ് നേതാക്കൾ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News