കുറ്റവാളികളെ ഉടൻ പിടികൂടും, വിവരങ്ങൾ എത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു: മുഖ്യമന്ത്രി

''സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും''

Update: 2023-11-29 07:06 GMT
Editor : rishad | By : Web Desk
Advertising

മലപ്പുറം: കൊല്ലത്തെ കാണാതായ കുഞ്ഞിനെ കണ്ടെത്തിയത് വലിയ ആശ്വാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ അഹോരാത്രം പരിശ്രമിച്ച പോലീസ് സേനാംഗങ്ങളെയും നാട്ടുകാരെയും മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.  

കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഉടൻ തന്നെ എല്ലാവരും ഇടപെട്ടിരുന്നു. കുട്ടിയെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും നിർദ്ദേശം നൽകിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എ.ഡി.ജി.പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തിൽ പങ്കാളികളായത്- മുഖ്യമന്ത്രി പറഞ്ഞു. 

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിൽ ആണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിവരങ്ങൾ യതാസമയം എത്തിക്കുന്നതിൽ അതിലൂടെ ജനങ്ങളെ ജാഗരൂരാക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News