'കുസാറ്റ് ദുരന്തം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയങ്ങളിലേക്ക്, സംഘാടകരെ കുറ്റക്കാരാക്കരുത്'; ഹൈക്കോടതി
ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി
കൊച്ചി: കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആരോപണങ്ങൾ വിരൽചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് ഹൈക്കോടതി പറഞ്ഞു. സംഘാടകരായ വിദ്യാർഥികൾക്ക് അപകടത്തെയോർത്ത് കുറ്റബോധം വേണ്ടെന്നും കോടതി വ്യക്തമാക്കി.
കോളജുകളിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അധികൃതർക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് അവഗണിച്ചതാണ് ദുരന്തത്തിൻ്റെ ആക്കം കൂട്ടിയതെന്ന് കെ.എസ്.യു കോടതിയിൽ വാദിച്ചു. എന്നാൽ പരസ്പരം കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും തീരാ നഷ്ടമാണ് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ അതീവ ദുഃഖ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി പരിഗണിക്കുന്നത് അടുത്ത മാസം പതിനാലിലേക്ക് മാറ്റി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചത്.
പരാജയങ്ങളിലേക്കാണെന്ന് ഹൈക്കോടതി