പൊതുചടങ്ങിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണം-പി.വി അൻവർ
'പ്രാർത്ഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാൾ എഴുന്നേറ്റുനിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ മറ്റൊരാളെ പിടിച്ചാണ് നിന്നത്. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്.'
മഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണമെന്ന് പി.വി അൻവർ എം.എൽ.എ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ പട്ടയമേളയിൽ പ്രസംഗിക്കുകയായിരുന്നു അൻവർ.
മന്ത്രിമാരായ കെ. രാജൻ, വി. അബ്ദുറഹ്മാൻ എന്നിവരെ വേദി യിലിരുത്തിയായിരുന്നു അഭിപ്രായപ്രകടനം. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. ഈശ്വര വിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. പ്രാർത്ഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാൾ എഴുന്നേറ്റുനിൽക്കാൻ ബുദ്ധിമുട്ടിയപ്പോൾ മറ്റൊരാളെ പിടിച്ചാണ് നിന്നതെന്ന് അദ്ദേഹം പി.വി അൻവർ ചൂണ്ടിക്കാട്ടി.
പ്രാർഥനപോലുള്ള ഇത്തരം അനാവശ്യ ചടങ്ങുകൾ ഒഴിവാക്കിക്കൂടേയെന്ന് എം.എൽ.എ ചോദിച്ചു. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരിയിൽ നടന്ന ചടങ്ങിൽ റവന്യൂ ജീവനക്കാരനാണ് പ്രാർത്ഥനാഗീതം ആലപിച്ചത്. മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി കെ. രാജൻ ദീപം തെളിച്ചാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്.
Summary: 'The customary prayer in public events should be avoided', Asks PV Anvar MLA