മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
കേരളത്തെ ഏതെങ്കിലും തരത്തിൽ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. തെക്കുകിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കേരളത്തെ ഏതെങ്കിലും തരത്തിൽ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്നും ബുധനാഴ്ചയുമാണ് മഴക്ക് കൂടുതൽ സാധ്യത. പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ചുഴലിക്കാറ്റിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കാൻ സാധ്യ