കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; മൂന്ന് ഉദ്യോഗസ്ഥർക്ക് ജിസിഡിഎയുടെ കാരണംകാണിക്കൽ നോട്ടീസ്

മൃദംഗവിഷന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്‍റെ പേരിലാണ് നോട്ടീസ്.

Update: 2025-01-14 09:26 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: കലൂർ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനൽകരുതെന്ന നിലപാടെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥർക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നൽകി. മൃദംഗവിഷന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്‍റെ പേരിലാണ് നോട്ടീസ്. അതിനിടെ കലൂർ സ്റ്റേഡിയത്തിന്‍റെ ചുമതലയുള്ള അസി.എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം നടപ്പായില്ല. സസ്പെന്‍ഷന്‍ തീരുമാനം വന്ന് 10 ദിവസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയിട്ടില്ല. 

എസ്റ്റേറ്റ് ഓഫീസർ ശ്രീദേവി സി.ബി, സൂപ്രണ്ട് സിനി കെ.എ, സീനിയർ ക്ലർക്ക് രാജേഷ് രാജപ്പൻ എന്നിവർക്കാണ് ജിസിഡിഎ സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. പരിപാടിയുടെ അലോട്ട്മെന്റ് ഫയലിൽ നിന്നും രേഖകളുടെ കളർ ഫോട്ടോകൾ ജനുവരി നാല് മുതൽ ദൃശ്യമാധ്യമങ്ങളിൽ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു. 

കലൂർ സ്റ്റേഡിയം കാര്യമായ പരിശോധന നടത്താതെ നിർമാണത്തിന് അനുമതി നൽകിയ സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉഷയെ സസ്‌പെൻഡ് ചെയ്യാനും ജിസിഡിഎ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉഷക്കെതിരായ നടപടിയിൽ ജീവനക്കാരുടെ പ്രതിഷേധവും ഇതിനിടെ ഉണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥയെ മാത്രം ബലിയാടാക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News