ഡിസിസി അദ്ധ്യക്ഷ പട്ടിക: ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും അനുനയിപ്പിക്കാനൊരുങ്ങി ഹൈക്കമാൻഡ്
ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാൻഡ്. അതിനാല്‍ ഗ്രൂപ്പുകളുടെ പരാതി അവഗണിക്കും. പ്രവര്‍ത്തന മികവ് മാത്രമായിരിക്കും മാനദണ്ഡമെന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാൻഡ്.
ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമം തുടങ്ങി. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയത് ഈ നീക്കത്തിന്റെ ഭാഗമാണ്. പ്രഖ്യാപനം വൈകില്ലെന്നാണ് ഹൈക്കമാൻഡ് നല്‍കുന്ന സൂചന.
ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാൻഡ്. അതിനാല്‍ ഗ്രൂപ്പുകളുടെ പരാതി അവഗണിക്കും. പ്രവര്‍ത്തന മികവ് മാത്രമായിരിക്കും മാനദണ്ഡമെന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാൻഡ്. പക്ഷേ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കും. അതിന്‍റെ ആദ്യ പടിയായിട്ടായാണ് അവരുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന കെ.സി വേണുഗോപാലിന്‍റെ പ്രസ്താവന.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം കൂടി പരിഗണിക്കും. മറ്റിടങ്ങളില്‍ സുധാകരന്‍ നല്‍കിയ പട്ടികയില്‍ നിന്ന് തന്നെയാവും അധ്യക്ഷന്‍മാരെ നിശ്ചയിക്കുക. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തിന് മുകളില്‍ മറ്റൊരു പേര്, സാധ്യത പട്ടികയില്‍ ഇടംപിടിച്ചത് ഒരു സാമുദായിക നേതാവിന്‍റെ ഇടപെടലിനെ തുടര്‍ന്നാണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്.തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് എതിരായിരുന്ന ഈ നേതാവിന്‍റെ വാക്ക് നേതൃത്വം എന്തിന് കേള്‍ക്കുന്നുവെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.
Watch Video Report: