ഡിസിസി ട്രഷറുടെ ആത്മഹത്യ, നിയമന കോഴ ആരോപണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ഷാജി പുത്തൻപുരയിൽ, എ.പത്രോസ് എന്നിവരുടെ പരാതികളാണ് വിജയന്‍റെ ആത്മഹത്യ അന്വേഷിക്കുന്ന ബത്തേരി ഡിവൈഎസ്പിക്ക് കൈമാറിയത്

Update: 2025-01-04 04:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിലും അർബൻ ബാങ്കിലെ നിയമന കോഴ ആരോപണത്തിലും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. നിയമന കോഴയിൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രണ്ടു പരാതികൾ രണ്ടു പരാതികൾ ബത്തേരി ഡിവൈഎസ്‍പിക്ക് കൈമാറി. ഷാജി പുത്തൻപുരയിൽ, എ.പത്രോസ് എന്നിവരുടെ പരാതികളാണ് വിജയന്‍റെ ആത്മഹത്യ അന്വേഷിക്കുന്ന ബത്തേരി ഡിവൈഎസ്പിക്ക് കൈമാറിയത്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വിജയന് നേരെ ആരോപണമുയർന്നിരുന്നു. ബാങ്ക് നിയമനവും തുടർന്നുണ്ടായ ബാധ്യതയും ആത്മഹത്യക്കു കാരണമായോ എന്നും പരിശോധിക്കും.

വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഇത്രയധികം ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കും.

ഡിസംബര്‍ 27നാണ് വിജയനും ഇളയ മകൻ ജിജേഷും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക്​ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News