ബന്ധുക്കളെ തേടി മിറാക്കിൾ ഷെൽട്ടർ ഹോമിലെ ബധിരനും മൂകനുമായ യുവാവ്

ആംഗ്യഭാഷയും അറിയാത്ത യുവാവ്‌ കന്നട അക്ഷരങ്ങളോട് കൂടുതലായി പ്രതികരിച്ചിരുന്നു

Update: 2023-10-21 01:56 GMT
Advertising

മലപ്പുറം: ബന്ധുക്കളെ തേടി ചേളാരി പാണാമ്പ്ര മിറാക്കിൾ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ യുവാവ്. ബധിരനും മൂകനുമായ യുവാവ് ഒരുമാസം മുമ്പാണ് ഷെൽട്ടർ ഹോമിൽ എത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗുരുതര പരിക്കുകളോടെ കാലിലെ മുറിവിൽ പുഴുവരിക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ ജനമൈത്രി പൊലീസും സന്നദ്ധപ്രവർത്തകരും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ചേർന്ന് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഷെൽട്ടർ ഹോമിൽ എത്തുന്നത്. സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത യുവാവിന് ആംഗ്യഭാഷയും അറിയില്ല.

ഓരോ ഭാഷകളിലെയും അക്ഷരമാലകൾ എഴുതി നൽകിയപ്പോൾ കന്നട അക്ഷരങ്ങളോട് കൂടുതലായി പ്രതികരിച്ചിരുന്നു. ഇതോടെ കർണാടക സ്വദേശിയാകാം എന്ന നിഗമനത്തിലാണ് ഷെൽട്ടർ ഹോം പ്രവർത്തകർ. ശരീരം നുറുങ്ങുന്ന വേദനയിൽ തെരുവിൽ കഴിഞ്ഞ ദിനങ്ങൾ മറന്ന്, ഷെൽട്ടർ ഹോമിന്റെ സ്‌നേഹത്തണലിലാണ് ഇപ്പോൾ. ഒരു നാൾ ബന്ധുക്കൾ തന്നെ തേടിയെത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ യുവാവ്.


Full View


Deaf and mute youth searches for relatives at Miracle Shelter Home

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News