ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ തീരുമാനം
സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഉദ്യോഗസ്ഥർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് തുറമുഖ ഡയറക്ടറുടെ നിർദേശം
ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ തീരുമാനം. സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഉദ്യോഗസ്ഥർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് തുറമുഖ ഡയറക്ടറുടെ നിർദേശം. മത്സ്യ ബന്ധന ബോട്ടുകളിൽ പരിശോധന കർശനമാക്കാനും ഷിപ്പ് യാഡുകളിൽ സിസി ടിവി സ്ഥാപിക്കാനും തീരുമാനമുണ്ട്. ബേപ്പൂർ, മംഗലാപുരം ,കൊച്ചി പോർട്ടിൽ നിന്നെത്തുന്നവരുടെ ലഗേജടക്കം പരിശോധിക്കാനും നിർദേശമുണ്ട്.
നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ലക്ഷദ്വീപില്‍ നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സംശയകരമായ എന്ത് കണ്ടാലും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുഴുവന്‍ സമയവും ജാഗ്രത വേണമെന്ന് ഈ ഉത്തരവില്‍ പറയുന്നുണ്ട്.