ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബുള്‍ഡോസര്‍; യുപി സർക്കാരിന്‍റെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ ദീപിക

പാകിസ്താനിലെ മതനിന്ദാ നിയമത്തോടാണ് മുഖപ്രസംഗം ഈ നിയമത്തെ ഉപമിച്ചിരിക്കുന്നത്

Update: 2024-08-03 07:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി : യുപി സർക്കാരിന്‍റെ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരെ സിറോ മലബാർ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പാകിസ്താനിലെ മതനിന്ദാ നിയമത്തോടാണ് മുഖപ്രസംഗം ഈ നിയമത്തെ ഉപമിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബുള്‍ഡോസറാണ് നിയമമെന്ന് മുഖപ്രസംഗം പറയുന്നു.

നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2023 ഭേദഗതി അടുത്തിടെയാണ് യുപി സർക്കാർ പാസാക്കിയത്. ഈ നിയമപ്രകാരം ഒരു വ്യക്തി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കുറ്റാരോപണം നേരിട്ടാല്‍ നിരപരാധിയാണെന്ന് അയാള്‍ തന്നെ തെളിയിക്കണം. പാകിസ്താനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തോടാണ് ദീപിക ഇതിനെ ഉപമിക്കുന്നത്.

ഇരുപത് വർഷം തടവോ ജീവപര്യന്തമോ ആണ് യുപി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ. ഇരയുമായി ബന്ധമുള്ളവർക്ക് മാത്രമാണ് നേരത്തേ പരാതി നല്‍കാന്‍ അവകാശമുണ്ടായിരുന്നത്. പുതിയ നിയമത്തില്‍ ആർക്കും രാജ്യത്തെ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയും ആള്‍ക്കൂട്ട കൊല നടക്കുകയും ചെയ്യുന്ന യുപി പോലൊരു സംസ്ഥാനത്ത് ഈ നിയമം ഏത് രീതിയിലാണ് നടപ്പാക്കുകയെന്ന ആശങ്കയും മുഖപ്രസംഗം പങ്കിടുന്നു.

ഈ നിയമം മാത്രമല്ല നിയമം കൈകാര്യം ചെയ്യുന്നവരുടെ രാഷ്ട്രീയവും പ്രധാനമാണ്. ഗോവധ നിരോധന നിയമം രാജ്യത്ത് നേരത്തേ ഉള്ളതാണെങ്കിലും ബി.ജെ.പി അധികാരത്തില്‍ വന്നപ്പോഴാണ് അത് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, ത്രി​പു​ര, ആ​സാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​ക്കെ യു​പി മാ​തൃ​ക​യാ​കാ​നി​ട​യു​ണ്ട്. അ​തേ​സ​മ​യം, മ​റ്റു മ​ത​ങ്ങ​ൾ സ്വീ​ക​രി​ച്ച​വ​രെ വീ​ണ്ടും ഹി​ന്ദു മ​ത​ത്തി​ലേ​ക്ക് കൂ​ട്ട മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ‘ഘ​ർ​വാ​പ​സി’ സം​ഘ​പ​രി​വാ​ർ വി​ഘ്ന​മി​ല്ലാ​തെ ന​ട​ത്തു​ന്നു​മു​ണ്ട്. കേ​സോ അ​ന്വേ​ഷ​ണ​മോ ഒ​ന്നു​മി​ല്ല.

യു​പി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​വും പാ​ർ​ട്ടി​യി​ലെ ത​മ്മി​ല​ടി​യും ദോ​ഷ​മാ​യി ഭ​വി​ച്ച​തോ​ടെ​യാ​വാം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് വ​ർ​ഗീ​യ​വാ​ദി​ക​ളെ പ്രീ​ണി​പ്പി​ക്കു​ന്ന പു​തി​യ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. അ​തു പാ​ർ​ട്ടി​ക്കു ഗു​ണ​ക​ര​മാ​യി​രി​ക്കും; രാ​ജ്യ​ത്തി​ന് ഒ​ട്ടു​മ​ല്ല. യ​ഥാ​ർ​ഥ രാ​ജ്യ​സ്നേ​ഹി​ക​ൾ ഇ​തി​നെ​തി​രേ നി​ല​കൊ​ള്ളേ​ണ്ട​തു​ണ്ട്. പാ​ക്കി​സ്ഥാ​നി​ൽ ഹി​ന്ദു​ക്ക​ളും ക്രി​സ്ത്യാ​നി​ക​ളും അ​നു​ഭ​വി​ക്കു​ന്ന​ത് ത​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന ആ​ശ​ങ്ക ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​ക​രു​ത്....മുഖപ്രസംഗത്തില്‍ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News