കളമശ്ശേരി നഗരസഭയിൽ 22 പേർക്ക് ഡെങ്കിപ്പനി

പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്സൺ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്

Update: 2024-06-19 03:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: എറണാകുളം കളമശ്ശേരി നഗരസഭയിൽ 22 പേർക്ക് ഡെങ്കിപ്പനി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കടക്കം രോഗം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്സൺ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിരുന്നു. 200ലധികം പേര്‍ക്കാണ് രോഗബാധയുണ്ടായത്. ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂൾഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയിൽ നിന്ന് പാനീയങ്ങൾ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇത്തരം കടകളിൽ നിന്നാണ് രോഗം പടർന്നതെന്ന സംശയത്തിലായിരുന്നു ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തിൽ ജ്യൂസ് കടകളിലേക്കുൾപ്പെടെ വരുന്ന ഐസ് ക്യൂബുകൾ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News