ഫലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച കേസ്; വിദേശ വനിതയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ആസ്‌ട്രേലിയ സ്വദേശി സാറ ഷലൻസ്‌കിയാണ് ഫലസ്തീൻ അനുകൂല ബാനറും പോസ്റ്ററും നശിപ്പിച്ചത്.
Update: 2024-04-18 07:27 GMT
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച കേസിൽ വിദേശ വനിതയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മട്ടാഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആസ്‌ട്രേലിയ സ്വദേശി സാറ ഷലൻസ്‌കിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എസ്.ഐ.ഒ സ്ഥാപിച്ച ബാനറുകളാണ് ഇവർ നശിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത ആളുകളോട് ഇവർ രൂക്ഷമായി പ്രതികരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.