ക്ഷേമ പെൻഷൻ ലഭിച്ചില്ല; മരുന്നു വാങ്ങാൻ ഭിക്ഷ യാചിച്ച് പ്രതിഷേധം
85 വയസ് പിന്നിട്ട മറിയക്കുട്ടിയും അന്നയുമാണ് പണം യാചിക്കാൻ തെരുവിലിറങ്ങിയത്.
Update: 2023-11-08 07:48 GMT


ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മരുന്നു വാങ്ങാൻ ഭിക്ഷ യാചിച്ച് വയോധികകൾ. ഇടുക്കി അടിമാലിയിലാണ് സംഭവം. 85 വയസ് പിന്നിട്ട മറിയക്കുട്ടിയും അന്നയുമാണ് പണം യാചിക്കാൻ തെരുവിലിറങ്ങിയത്. കഴുത്തിൽ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെയുള്ള ബോർഡ് തൂക്കിയായിരുന്നു ഇവരുടെ പ്രതിഷേധം.
രണ്ടു വർഷത്തെ ഈറ്റത്തൊഴിലാളി ക്ഷേമനിധി പെൻഷൻ അടക്കം ഇവർക്ക് ലഭിക്കാനുണ്ട്. പെൻഷനായിരുന്നു ഇവരുടെ ഉപജീവന മാർഗം. ഇത് ലഭിക്കാതെ വന്നതോടെ ഇവരുടെ ജീവതം പ്രതിസന്ധിയിലായി. തുടർന്നാണ് ഭിക്ഷ യാചിച്ച് തെരുവിലിറങ്ങിയത്.