റെയ്ഡ് അഞ്ചാം മണിക്കൂറിലേക്ക്; തോക്ക് കണ്ടെത്താനാണ് പരിശോധനയെന്ന് ദിലീപിന്റെ അഭിഭാഷകൻ
തോക്കിന് വേണ്ടിയാണ് പരിശോധനയെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അതുണ്ടായിരുന്നു. കാവ്യയും വീട്ടിലുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും അന്വേഷണസംഘം നടത്തുന്ന റെയ്ഡ് അഞ്ചാം മണിക്കൂറിലേക്ക്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വിചാരണ കോടതിയിൽ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു. തുടരന്വേഷണ ടീമിലെ നെടുമ്പാശ്ശേരി എസ്.ഐ ദിലീപിന്റെ വീട്ടിൽ പരിശോധനക്കുണ്ടായിരുന്നു.
തോക്കിന് വേണ്ടിയാണ് പരിശോധനയെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അതുണ്ടായിരുന്നു. കാവ്യയും വീട്ടിലുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്. 20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീട് തുറന്നുനൽകിയത്. റെയ്ഡ് തുടങ്ങിയ ശേഷമാണ് ദിലീപ് വീട്ടിലെത്തിയത്.