നയതന്ത്ര സ്വർണക്കടത്തും ഡോളർ കടത്തും; സ്വപ്ന സുരേഷിന് 6.65 കോടിയും ശിവശങ്കറിന് 1.15 കോടിയും പിഴ

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ 50 ലക്ഷവും സ്വപ്ന സുരേഷ് 6 കോടിയും ഡോളർ കടത്ത് കേസിൽ സ്വപ്നക്കും ശിവശങ്കറിനും 65 ലക്ഷം രൂപ വീതവുമാണ് പിഴ

Update: 2023-11-07 09:32 GMT
Advertising

കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ 50 ലക്ഷവും സ്വപ്ന സുരേഷ് 6 കോടിയും ഒടുക്കണമെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. നയതന്ത്ര സ്വർണ്ണക്കടത്തിലേയും ഡോളർ കടത്തിലേയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ഉത്തരവുകളുടെ പകർപ്പുകൾ മീഡിയവണിന് ലഭിച്ചു.


സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ 50 ലക്ഷവും സ്വപ്ന സുരേഷ് 6 കോടിയും ഡോളർ കടത്ത് കേസിൽ സ്വപ്നക്കും ശിവശങ്കറിനും 65 ലക്ഷം രൂപ വീതവുമാണ് പിഴ . കസ്റ്റംസ് പ്രിവന്റിവ് കമ്മീഷണർ രാജേന്ദ്ര കുമാറിന്റേതാണ് ഉത്തരവ്.


മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പേരിൽ നിന്നും 66 കോടി രൂപ ഈടാക്കാനും നിർദേശമുണ്ട്. ഡോളർക്കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഒരു കോടിയും യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ ഖാലിദ് 1.3 കോടിയും പിഴ ഒടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.


നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നത് ശിവശങ്കറിന്‍റെ അറിവോടുകൂടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ ഖാലിദുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇയാള്‍ പല തവണ ഡോളർ കടത്തിയത് ശിവശങ്കറിന്‍റെ അറിവോടുകൂടിയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News