കോടതിയലക്ഷ്യ കേസ്: സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു
ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്ന് ബൈജു കൊട്ടാരക്കര കോടതിയെ അറിയിച്ചു.
കൊച്ചി: കോടതിയലക്ഷ്യ കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയോട് മാപ്പ് പറഞ്ഞു. നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് ഹൈക്കോടതി ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്.
ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്ന് ബൈജു കൊട്ടാരക്കര കോടതിയെ അറിയിച്ചു. വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചത്. കോടതിയലക്ഷ്യ കേസിനാധാരമായ സ്വകാര്യ ചാനലിന്റെ വീഡിയോ ക്ലിപ്പുകള്‍ ഇതുവരെ തനിക്കു ലഭിച്ചില്ലെന്നും ബൈജു കൊട്ടാരക്കര കോടതിയില്‍ പറഞ്ഞു.
എന്നാൽ മാപ്പ് രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സമർപ്പിച്ച അപേക്ഷ കോടതി തള്ളി.
അതേസമയം, കേസ് ഈ മാസം 25ന് പരിഗണിക്കാൻ മാറ്റി. വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ബൈജുവിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബൈജു കൊട്ടാരക്കര ജഡ്ജിക്കെതിരെ മോശം പരാമർശം നടത്തിയത്.