കെ.എസ്.ആർ.ടി.സിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണം; യൂണിയനുകൾ സംയുക്ത പണിമുടക്കിലേക്ക്
സി.ഐ.ടി.യു, റ്റി.ടി.എഫ്, ബി.എം.എസ് തുടങ്ങിയ യൂണിയനുകളാണ് സംയുക്ത പണിമുടക്കിലേക്ക് നീങ്ങുന്നത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിൽ പ്രതിഷേധിച്ച് സംയുക്ത പണിമുടക്കിന് ഒരുങ്ങി യൂണിയനുകൾ. സി.ഐ.ടി.യു, റ്റി.ടി.എഫ്, ബി.എം.എസ് തുടങ്ങിയ യൂണിയനുകളാണ് സംയുക്ത പണിമുടക്കിലേക്ക് നീങ്ങുന്നത്. ഗന്ധുക്കളായുള്ള ശമ്പള വിതരണം നിർത്തണമെന്നാവശ്യപ്പെട്ടാണ് സമരം. തിരുവനന്തപുരത്ത് സംയുക്തമായി യോഗം ചേർന്നതിന് ശേഷമാണ് തീരുമാനം.
മാർച്ച് മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സി 90 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 40 കോടി പ്രത്യേകമായി ചോദിച്ചതാണ്. ജനുവരി, ഫെബ്രുവരി മാസത്തെ ബാക്കിയുള്ള സർക്കാർ വിഹിതമാണിത്. സി.ഐ.ടി.യു യൂണിയനുമായി ഗതാഗതമന്ത്രി ആന്‍റണിരാജു ചർച്ച നടത്തിയെങ്കിലും ഗഡുക്കളായുള്ള ശമ്പള വിതരണത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് സി.ഐ.ടി.യു സംയുക്ത സമരത്തിന് ഒരുങ്ങുന്നത്.