കാസർഗോഡ് ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളിൽ വിശദീകരണവുമായി കളക്ടർ രംഗത്ത്

കളക്ടറുടെ ഉത്തരവിനെതിരേ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Update: 2021-04-19 11:19 GMT
Editor : Nidhin | By : Web Desk
Advertising

കാസർഗോഡ് ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളിൽ വിശദീകരണവുമായി കളക്ടർ രംഗത്ത്. നേരത്തെ കാസർഗോഡ് ജില്ലയിലെ ആറ് നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം വ്യാപക പ്രതിഷേധത്തിന് വഴി വച്ചിരുന്നു.

അതിനെ തുടർന്നാണ് കളക്ടർ ഉത്തരവിൽ വിശദീകരണവുമായി വന്നത്. കടകളിലെ ജീവനക്കാരും കൂടാതെ സ്ഥിരമായി അവിടെ നിൽക്കുന്നവർക്കുമാണ് ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടതെന്ന് കളക്ടർ വ്യക്തമാക്കി.

നഗരങ്ങളിലൂടെ വാഹനങ്ങളിലോ കാൽനടയായി പോകുന്നവർക്കോ നിബന്ധന ബാധകമല്ലെന്നും കളക്ടർ പറഞ്ഞു. കളക്ടറുടെ ഉത്തരവിനെതിരേ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം കാസർഗോഡ് ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ട്. മാത്രമല്ല 45 വയസിന് താഴെയുള്ളവരുടെ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ ജില്ലയിൽ അധികമാണ്. അതുകൊണ്ടാണ് കർശന നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News