'ഡോ. വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടു'; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ഡോക്ടർ മരിച്ചിട്ടും സർക്കാറും പൊലീസും ന്യായീകരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി

Update: 2023-05-11 05:48 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഡോക്ടർ വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ കോടതി മുന്നറിയിപ്പ് നൽകിയതാണ് . ഡോക്ടർ മരിച്ചിട്ടും സർക്കാറും പൊലീസും ന്യായീകരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. 

സംവിധാനങ്ങളാണ് വന്ദനയുടെ രക്ഷിതാക്കളെ പരാജയപ്പെടുത്തിയത്, ക്ഷമ ചോദിക്കുകയല്ലാതെ കോടതിക്ക് മറ്റ് മാർഗങ്ങളില്ല. പ്രോട്ടോക്കോൾ പാലിച്ചെന്ന് പൊലീസ് പറയുന്നു.പ്രതിയുടെ മാനസികനിലയെ കുറിച്ച് പരിശോധിച്ചതിന് ശേഷമാണോ രണ്ട് സ്ത്രീകളുടെ മുൻപിലേക്ക് അയാളെ എത്തിച്ചതെന്നും കോടതി ചോദിച്ചു.വന്ദന പേടിച്ച് നടക്കാനോ അനങ്ങാനോ പറ്റിയില്ല, അവളെ സംരക്ഷിക്കേണ്ട പൊലീസുകാരെവിടെയായിരുന്നു.

ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു തള്ളിക്കളയരുത്, സംവിധാനങ്ങളുടെ പരാജയമാണ്. ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട പൊലീസുകാർ കുത്തുകൊണ്ടതിന് ശേഷം ഓടിക്കളഞ്ഞെന്നും കോടതി വിമര്‍ശിച്ചു.

സംസ്ഥാന പൊലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായി. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് ഹൈക്കോടതി സിറ്റിങ് നടത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News