നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു
സ്‌കൂൾ കലോത്സവത്തിനുൾപ്പെടെ കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
Update: 2023-06-01 02:34 GMT
താമരശ്ശേരി: നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി അന്തരിച്ചു. 49 വയസ്സായിരുന്നു. കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങൾക്ക് ഒന്നാം സമ്മാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ വയനാട്ടിൽ 'വേനൽ തുമ്പികൾ 'കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു. അസുഖ ബാധിതനായി ഏതാനും മാസമായി കിടപ്പിലായിരുന്നു. ഭാര്യ: ബിന്ദു, മക്കൾ അഭിജിത്, അരുൺ.