ആംബുലൻസില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചു, ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി ഓണറായ ലീഗ് നേതാവിനെതിരെ കേസെടുക്കണോ?: എം.ബി രാജേഷ്
''ലഹരിവിരുദ്ധ ക്യാമ്പയിനൊപ്പം ജനങ്ങൾ അണിനിരക്കുന്നത് കണ്ടപ്പോൾ പ്രതിപക്ഷത്തിന് വേവലാതിയായി''
തിരുവനന്തപുരം: മട്ടന്നൂരിൽ ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പേരിലുള്ള ആംബുലൻസിൽ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചുവെന്ന് നിയമസഭയിൽ എം.ബി രാജേഷ് ആരോപിച്ചു. പ്രതിയായ ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. എന്നാൽ ആർ.സി ഓണറായ ലീഗ് നേതാവിനെതിരെ കേസെടുക്കണോ. അതൊരു റമദാൻ മാസത്തിലായിരുന്നുവെന്നും ഓർമിപ്പിക്കുന്നു.
ലിസ്റ്റ് മുഴുവൻ വായിച്ചാൽ പ്രതിപക്ഷത്തിന് ഇപ്പോൾ ഇറങ്ങി പോകേണ്ടി വരും. ലഹരിവിരുദ്ധ ക്യാമ്പയിനൊപ്പം ജനങ്ങൾ അണിനിരക്കുന്നത് കണ്ടപ്പോൾ പ്രതിപക്ഷത്തിന് വേവലാതിയായിയെന്നും എം.ബി രാജേഷ് ആരോപിച്ചു. അതേസമയം ആലപ്പുഴ ലഹരിക്കടത്ത് കേസിൽ വലിയ വാക്‌പോരിനാണ് നിയമസഭ സാക്ഷിയായത്.
സ്പീക്കറും മാത്യു കുഴൽനാടൻ എം.എൽ.എയും തമ്മിലാണ് വാക്പോരുണ്ടായത്്. ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സഭ നിയന്ത്രിക്കാൻ സ്പീകർക്ക് കഴിയണമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു. സ്പീക്കറും മാത്യു കുഴൽ നാടനും തമ്മിൽ വാക്കുതർക്കമുണ്ടായത്. 'സഭ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയണം ' മണിച്ചൻ രാഷ്ട്രീയ നേതാക്കളെ പർച്ചേസ് ചെയ്തു.മണിച്ചൻ കേസിലെ സുപ്രീം കോടതി പരാമർശങ്ങൾ മാത്യു വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
ഫിഷറീസ് മന്ത്രി നടത്തിയത് യജമാനന്റെ വെപ്രാളമാണ്. അന്വേഷണം തീരാതെ ഷാനവാസ് പ്രതിയല്ലെന്ന് മന്ത്രി പറഞ്ഞതെങ്ങനെയാണ്. പ്രതിയാകുന്നതിന് മുമ്പ് ഷാനവാസിന് സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകി. മയക്കുമരുന്ന് പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലും കിട്ടുന്നുണ്ട്.
വഴിവിട്ട മാർഗങ്ങളിലൂടെ പണം സമാഹരിച്ച ഒരുപാട് ഷാനവാസുമാർ സി.പി.എമ്മിനുണ്ട്. സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പ്രതിപക്ഷം പൂർണ പിന്തുണയാണ് നൽകിയത്. ഒരു വിഭാഗം സി. പി. എം നേതാക്കൾ പാർട്ടി പടി കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണ്. പാർട്ടി നേതാവിനെ സംരക്ഷിക്കാതെ മന്ത്രിക്ക് കസേരയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.